എളേറ്റിൽ:എളേറ്റിൽ വട്ടോളി എം. ജെ. ഹയർ സെക്കന്ററി സ്കൂളിന് സമീപം കഴിഞ്ഞ ദിവസം വ്യക്തികൾ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള നിസ്സാര അടിപിടി കേസ് വർഗീയ വൽക്കരിച്ചു നാട്ടിൽ അശാന്തി പടർത്താനുള്ള ബി.ജെ.പി.യുടെ കുൽസിത ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് എളേറ്റിൽ ബ്രാഞ്ച് എസ്.ഡി.പി.ഐ. എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിച്ചു.
സംഭവത്തെ വർഗീയ വൽക്കരിച്ച് നാട്ടിൽ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാനുള്ള ബി.ജെ.പി
യുടെ ഗൂഢ ശ്രമങ്ങളെ ജനങ്ങൾ
ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് കെ. കെ.ജാബിർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല കെ.കെ , മോൻട്ടി അബൂബക്കർ, മുഹമ്മദ്,റഫീഖ് എന്നിവർ സംസാരിച്ചു.
0 Comments