Trending

ഓണം ബംബർ ഭാ​ഗ്യ​ശാ​ലി:, ശ്രീവരാഹം സ്വദേശി അനൂപ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.തിരുവനന്തപുരം പഴംവങ്ങാടിയില്‍ വിറ്റ റ്റി.ജി 750 605 എന്ന ടിക്കറ്റിനാണ് 25 കോടി രൂപ ഒന്നാം സമ്മാനം നേടിയത്.
മുട്ടത്തറ ശ്രീവരാഹം സ്വദേശി അനൂപാണ് കേരളം ഉറ്റുനോക്കിയ ഓണം ബംബർ നേടിയ ഭാഗ്യശാലി.
25 കോടി രൂപയാണ് സമ്മാനതുക. കേരള ചരിത്രത്തിലെ തന്നെ  ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനം 10 പേര്‍ക്ക് ഒരുകോടി രൂപ വീതവും ആണ്. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച്‌ 15.75 കോടിയാണ് കിട്ടുക.

ആ​റ്റി​ങ്ങ​ലി​ലെ ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ലെ ത​ങ്ക​രാ​ജ് എ​ന്ന ഏ​ജ​ന്‍റാ​ണ് ഇന്നലെ വൈകിട്ട് ബംബര്‍ സമ്മാന ടി​ക്ക​റ്റ് വി​റ്റ​ത്. 
കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്ന് വി​റ്റു​പോ​യ TG 270912 എ​ന്ന ന​മ്പറി​നാ​ണ് ര​ണ്ടാം സ​മ്മാ​നം ല​ഭി​ച്ച​ത്. പാ​പ്പ​ച്ച​ന്‍ എ​ന്ന ഏ​ജ​ന്‍റ് പാ​ലാ​യി​ല്‍ വി​റ്റ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം മീ​നാ​ക്ഷി ല​ക്കി സെ​ന്‍റ​റി​ല്‍​നി​ന്നാ​ണ് പാ​പ്പ​ച്ച​ന്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി ടി​ക്ക​റ്റ് എ​ടു​ത്ത​ത്. 

മൂ​ന്നാം സ​മ്മാ​നം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എ​ന്നീ ന​മ്പറു​ക​ള്‍​ക്കു​മാ​ണ് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഗോ​ര്‍​ക്കി ഭ​വ​നി​ല്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.
Previous Post Next Post
3/TECH/col-right