Trending

കെഎസ്ആർടിസി തൊഴിലാളികളുടെ ശമ്പളം ഉടൻ വിതരണം ചെയ്യണം:കെ എസ് ടി ഇ ഒ.(എസ്ടിയു).

തൊഴിലാളി സർക്കാർ എന്ന് പറയുന്നവർ കെ എസ് ആർ ടി സി ജീവനക്കാർക്ക് അർഹതപ്പെട്ട രണ്ട് മാസത്തെ ശമ്പളവും ഓണം ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും നിയമവിരുദ്ധമായ പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി തൊഴിലാളികളിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാരും മാനേജ്മെൻറും പിൻമാറണമെന്നും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ  (എസ് ടി യു ) സംസ്ഥാന വർക്കിംഗ് കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാരിൽ വിശ്വാസം നഷ്ട്ടപ്പെട്ട തൊഴിലാളികൾ ഗതികെട്ടപ്പോൾ നീതിപീഠത്തെ സമീപിക്കുകയും തൊഴിലാളികളുടെ സ്ഥിതിഗതികൾ പഠിച്ച് സത്യം മനസ്സിലാക്കിയ ഹൈക്കോടതി തൊഴിലാളികളുടെ തടഞ്ഞുവെച്ച ശമ്പളവും ഓണ ആനുകൂല്ല്യങ്ങളും ഉടൻ അനുവദിക്കണ മെന്ന ഹൈക്കോടതി വിധികളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിൽ വിധിക്കെതിരെ അപ്പീൽ പോകാൻ ശ്രമിക്കുന്ന സർക്കാർ നടപടി വഞ്ചനാപരമാണ്. ഈദുൽ ഫിത്വറിനും വിഷുവിനും ഈസ്റ്ററിനും തൊഴിലാളികളെ പട്ടിണിക്കിട്ട ഇടത് സർക്കാർ ഓണത്തിനെങ്കിലും തൊഴിലാളികളെ പട്ടിണിക്കിടാതെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യണം.

ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടപ്പിലാക്കാത്ത പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി കേരളത്തിൽ കെഎസ്ആർടിസി ജീവനക്കാരിൽ മാത്രം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. 400 കോടിയുടെ അഴിമതിയും ക്രമക്കേടും നടത്തിയ ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും കോഴിക്കോട് ഡിപ്പോയിൽ നിന്നും ലക്ഷങ്ങളുടെ തിരിമറി നടത്തി തട്ടിപ്പ് നടത്തിയ സിഐടിയു നേതാവിനെതിരെയും കർശന നടപടി സ്വീകരിക്കുകയോ കോർപ്പറേഷനുണ്ടായ നഷ്ട്ടം തിരിച്ച് പിടിക്കുകയോ ചെയ്യാത്തവർ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്ക്കരണം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിഷേധം അറിയിച്ച തൊഴിലാളികളിൽ നിന്നും സർവ്വീസ് കേൻസലേഷൻ നഷ്ട്ടപരിഹാരം എന്ന പേരിൽ പണം പിടിക്കാനുള്ള തീരുമാനം ലജ്ജാവഹവും ഇരട്ടത്താപ്പുമാണ്.

ജനങ്ങൾ യാത്രാ സൗകര്യമില്ലാതെ ബുദ്ധിമുട്ടുമ്പോൾ കൃത്യമ ഡീസൽ ക്ഷാമം ഉണ്ടാക്കി നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകൾ കൂടി ഡീസലില്ലാത്ത കാരണം പറഞ്ഞ് ഓടിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും സ്വകാര്യ ബസ് മുതലാളിമാരെയും സ്വകാര്യ പാരലൽ സർവ്വീസ് മുതലാളിമാരെയും സഹായിക്കുന്നതിൻ്റെ ഭാഗമാണ്. കെഎസ്ആർടി തൊഴിലാളികളെ ശമ്പളം തടഞ്ഞ് വെച്ചും ഷെഡ്യൂളുകൾ വെട്ടിക്കുറച്ചും കൃത്യമ ഡീസൽ ക്ഷാമമുണ്ടാക്കിയും പ്രതിസന്ധി ഉണ്ടാക്കി തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ട് ഈ സ്ഥാപനം അടച്ച് പൂട്ടി തൊഴിലാളികളെ വഴിയാധാരമാക്കി പകരം സ്വകാര്യവൽക്കരണം നടപ്പാക്കി സർക്കാർ അനുഭാവികളെ ഇതിൽ കുത്തിനിറക്കാനുള്ള ഗൂഢതന്ത്രത്തിൻ്റെ ഭാഗമാണ് ഇപ്പോയത്തെ നീക്കമെന്ന് പൊതുജനങ്ങളും തൊഴിലാളികളും സംശയിക്കുന്നു.

തൊഴിലാളികളെ ശത്രുക്കളായി കാണുകയും ശമ്പളം പോലും നിഷേധിക്കുകയും  അഹങ്കാരത്തോടെ പെരുമാറുകയും ചെയ്യുന്ന ഗതാഗത മന്ത്രി കെഎസ്ആർടിസിയുടെ അന്തകനായി മാറുകയാണ്. ഓണത്തോടനുബന്ധിച്ച്  കർണ്ണാടക, തമിഴ്നാട് പോലുള്ള ഇതര സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ കൂടുതൽ അഡീഷനൽ ബസ്സുകൾ അനുവദിച്ച് ഫ്ലക്സി ചാർജുകൾ ഏർപ്പെടുത്തി കേരളത്തിലേക്കും തിരിച്ചും പുതിയ സ്പെഷൽ സർവ്വീസുകൾ ഏർപ്പെടുത്തി വരുമാനം ഉണ്ടാക്കാൻ  ശ്രമിക്കുമ്പോൾ കേരള ആർടിസിയുടെ നിലവിലെ സ്ഥിതി മാനേജ്മെൻ്റിൻ്റെയും സർക്കാരിൻ്റെയും പിടിപ്പ് കേട് കൊണ്ട് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സർവ്വീസുകൾ പോലും ഓടിക്കാൻ കഴിയാത്ത ബസ്സുകൾ കയറ്റിയിട്ടിരിക്കുന്ന അവസ്ഥയിലാക്കിയിരിക്കുകയാണ്.

പുതിയ ബസ്സുകൾ അനുവദിച്ചുo ഡോക്കിൽ ഉള്ള ബസ്സുകൾ നിരത്തിലിറക്കിയും പുതിയ ഷെഡ്യൂളുകൾ അനുവദിച്ചും വരുമാനം വർദ്ധിപ്പിക്കാനുള്ള നീക്കം അടിയന്തിരമായി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

വർക്കിംഗ് പ്രസിഡണ്ട്
ശിഹാബ് കുഴിമണ്ണ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി
.കബീർ പുന്നല സ്വാഗതം പറയുകയും
 വൈസ് പ്രസിഡണ്ടുമാരായ സിദ്ധീഖലി എ പി മടവൂർ , അബ്ദുൽ ജലീൽ പുളിങ്ങോം,
സാജീദ് എ.ബി.സി മുണ്ടക്കയം, 
പി.എസ് ശിഹാബുദ്ധീൻ പോരുവഴി.സെക്രട്ടറിമാരായ
യൂസഫ് പാലത്തിങ്ങൽ പട്ടാമ്പി ,ജാഫർ സി.വെളിമുക്ക്  നജീബ് കെ.ടി കാരന്തൂർ, അൻസാർ.എ കവയത്ത്  
 എക്സ് ഓഫീഷ്യോ മെമ്പർമാരായ കുഞ്ഞിമുഹമ്മദ് കല്ലൂരാവി , സാദിഖലി സ്രാമ്പിക്കൽ എന്നിവർ സംസാരിക്കുകയും ട്രഷറർ റഫീഖ് പിലാക്കൽ നന്ദി പറയുകയും ചെയ്തു,
Previous Post Next Post
3/TECH/col-right