Trending

കോടിയേരി ഒഴിഞ്ഞു;പകരക്കാരനായി എംവി ഗോവിന്ദൻ സിപിഎം നേതൃത്വത്തിലേക്ക്.

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു.പകരക്കാരനായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദനെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ന് നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ മന്ത്രിസഭയിലും അഴിച്ചുപണി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
Previous Post Next Post
3/TECH/col-right