Trending

അരങ്ങ് ഓണാഘോഷം സെപ്തംബർ ആറ് മുതൽ

കൊടുവള്ളി: അരങ്ങ് കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ  അരങ്ങോണം - 2022 സെപ്തംബം 6,7  തിയ്യതികളിൽ താമരശ്ശേരിയിലും, കൊടുവള്ളിയിലുമായി നടക്കും.ആറിന് ചൊവ്വാഴ്ച്ച താമരശ്ശേരി താലൂക്ക്  ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ നൽകും.

ഒന്നാം ഓണനാളായ ഏഴിന് ബുധനാഴ്ച്ച രാവിലെ ഒൻപത് മണിക്ക് കൊടുവള്ളിയിൽ സമൂഹ സ്നേഹ പൂക്കളം തീർക്കും.വൈകീട്ട് നാല് മണിക്ക് കൊടുവള്ളി സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സാംസ്കാരിക സംഗമവും അരങ്ങ് പ്രവർത്തകരുടെ കുടുംബസംഗമവും നടക്കും.

ഡോക്ടർ എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.കെ.ഷാജി (മൈജി) മുഖ്യാതിഥിയാവും.ചടങ്ങിൽ വെച്ച് 25 പേർക്ക് ഓണപ്പുടവ സമ്മാനിക്കും. കലാ-സാമുഹിക - സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.വൈകീട്ട് ആറ് മണിക്ക് പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ ഗാനവിരുന്നും നടക്കും.

യോഗം അരങ്ങ് രക്ഷാധികാരി മുൻ എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു.ചെയർമാൻ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. പക്കർ പക്കർ പന്നൂർ,ബാപ്പുവാവാട്, എ.കെ.അഷ്റഫ് ആശാരിക്കൽ ,മുഹമ്മദ് ഫാരിസ്, ഡോ.മോയിൻകുട്ടി, കലാം വാടിക്കൽ, ഹബീബ് റഹ്മാൻ കരുവൻ പൊയിൽ, ഫസൽ കൊടുവള്ളി, കലാം വാടിക്കൽ, ഹസ്സൻ കച്ചേരിമുക്ക്, പി.ആർ.മഹേഷ്, പി.വി.എസ്.ബഷീർ, റഷി താമരശ്ശേരിസംസാരിച്ചു.ടി.പി.എ മജീദ് നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right