Trending

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് ദേശീയ പതാക ഉയർത്തി.

ബാലുശ്ശേരി എസ് എച്ച് ഒ ആൻ്റ് ഇൻസ്പെക്ടർ സുരേഷ് ബാബു ഇ എച്ച്, എ വി മുഹമ്മദ്, അജീഷ്, ഡോ. സി പി ബിന്ദു, കെ എൻ അരുന്ധതി എന്നിവർ ആശംസകൾ നേർന്നു.

ദർപ്പണം ഡിജിറ്റൽ മാഗസിൻ  പ്രകാശനം, സെറിമോണിയൽ പരേഡ്,  മാർച്ച് പാസ്റ്റ്, എയറോബിക്ക് ഡാൻസ്,  മാസ്ഡ്രിൽ, ഡിസ്പ്ലേ, നൃത്താവിഷ്കാരം, ദേശാഭക്തി ഗാനാലാപനം എന്നിവയും സംഘടിപ്പിച്ചു.
Previous Post Next Post
3/TECH/col-right