Trending

കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍.

കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍. കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുള്‍പൊട്ടിയത്.

പേരാവൂര്‍ മേലെ വെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് ഒരു കുട്ടിയെ കാണാതായി. നെടുംപുറം ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ രക്ഷപെടുത്തി.

നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി. ചുരം വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കണ്ണൂരിന്റെ മലയോര മേഖലയില്‍ അതിശക്തമായ മഴയാണ്.

കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കര കവിഞ്ഞൊഴുകുകയാണ്. നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
Previous Post Next Post
3/TECH/col-right