Trending

‘ഒരു വെറ്ററിനറി ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍’ പുസ്തക പ്രകാശനം ഇന്ന്.

താമരശ്ശേരി: മൃഗസംരക്ഷണവകുപ്പ് മുന്‍ അഡീഷണല്‍ ഡയരക്ടറും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകഭാരതി പുരസ്‌കാര ജേതാവുമായ ഡോ.പി.കെ മുഹ്‌സിന്‍ രചിച്ച ‘ഒരു വെറ്ററിനറി ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍’ പുസ്തക പ്രകാശനം താമരശ്ശേരി പബ്ലിക് ലൈബ്രറിയും ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഇനിഷ്യേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തില്‍ 23ന് ശനി ഉച്ചക്ക് 2.30ന് പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കും.

ഡോ.എം.കെ മുനീര്‍ എം.എല്‍.എ, വി.എം ഉമ്മര്‍ മാസ്റ്റര്‍ എക്‌സ് എം.എല്‍.എക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ. ജോസഫ് മാത്യു അധ്യക്ഷത വഹിക്കും. ചീഫ് വെറ്ററിനറി ഓഫിസര്‍, ഡി.വി.സി കോഴിക്കോട് ഡോ. ശിഹാബുദ്ദീന്‍ പുസ്തകം പരിചയപ്പെടുത്തും.ഡോ. സി.കെ ഷാജിബ് പി.എസ്.സി മെമ്പര്‍, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.അരവിന്ദന്‍, സാഹിത്യകാരന്‍ ഹുസൈന്‍ കാരാടി, ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഇനിഷ്യേറ്റീവ് കണ്‍വീനര്‍ മജീദ് ഭവനം, പ്രസാധകന്‍ ലത്തീഫ് പറമ്പില്‍, സീനിയര്‍ മാധ്യമ പ്രവര്‍ത്തകനായ ടി.ആര്‍ ഓമനക്കുട്ടന്‍, ഡോ.ജയശ്രീ കെ.വി ട്രഷറര്‍, ഐ.വി.എ കോഴിക്കോട് ജില്ല, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് കോഓഡിനേറ്റര്‍, വയലോരം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍ ഹരിദാസന്‍, നോട്ടറി പബ്ലിക് അഡ്വ. എം.മുസ്തഫ അശംസകള്‍ നേരും. ഡോ.പി.കെ മുഹ്‌സ്ന്‍ മറുമൊഴി രേഖപ്പെടുത്തും.

പബ്ലിക് ലൈബ്രറി സെക്രട്ടറി പി.ആര്‍ വിനോദ് സ്വാഗതവും ജോയന്റ് സെക്രട്ടറി എ.ആര്‍ സുരേന്ദ്രന്‍ നന്ദിയും പറയും. സര്‍ഗം ബുക്ക്‌സാണ് പ്രസാധകര്‍.
Previous Post Next Post
3/TECH/col-right