Trending

മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.

എളേറ്റിൽ:കിടപ്പുരോഗികൾക്കും, അവശത അനുഭവിക്കുന്നവർക്കും കൈത്താങ്ങാവാൻ സുരക്ഷ പെയിൻ & പാലിയേറ്റീവ് എളേറ്റിൽ മേഖല കമ്മിറ്റി കാരക്ക ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും, അനുബന്ധ സേവനങ്ങളുടെയും ഉദ്ഘാടനം 
കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്   നിർവഹിച്ചു.

സുരക്ഷ മേഖലാ കമ്മിറ്റി ചെയർമാൻഎൻ കെ സുരേഷ് അധ്യക്ഷത വഹിച്ചുപി സുധാകരൻ, എം ഇ ജലീൽ, വി പി സുൽഫിക്കർ, കെ ദാസൻ, എൻ കെ അജിത്ത് കുമാർ, കെ ലോഹിതാക്ഷൻ, കലേഷ് എന്നിവർ സംസാരിച്ചു.

സുരക്ഷ മേഖലാ കമ്മറ്റി കൺവീനർ എം ടി അബ്ദുൽസലീം സ്വാഗതവും, സുജീഷ് വി കെ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right