Trending

താമരശ്ശേരി മിനി ബൈപ്പാസ് വാഹന അപകടം:പരിക്കേറ്റ പൂനൂർ സ്വദേശിനി മരിച്ചു

പൂനൂർ: താമരശ്ശേരി മിനി ബൈപ്പാസിൽ ഇന്നലെ രാത്രി 11.30 ന് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ യാത്രക്കാരി പൂനൂർ മഠത്തുപൊയിൽ താമസിക്കുന്ന ഷമീന (40) മരണപ്പെട്ടു.

ഇവരെക്കൂടാതെ പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഓട്ടോയാത്രക്കാരായ പൂനൂർ മഠത്തുപൊയിൽ  താമസിക്കുന്ന പുതുപ്പാടി പെരുമ്പള്ളി ഉപ്പൂത്തിക്കുന്ന് റഫീഖ്, ലിന ലതീത എന്നിവർക്കും, കാറിൽ ഉണ്ടായിരുന്ന കോരങ്ങാട് വളപ്പിൽ പൊയിൽ ജംഷീർ, ജഫ്ന ജാസ്മിൻ, സിംജാസ്, ഫിദ ഷറിൻ. എന്നിവർക്കാണ് പരിക്കേറ്റത്.
Previous Post Next Post
3/TECH/col-right