Trending

കിഴക്കോത്ത് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധം:ഐ.എൻ.എൽ.

എളേറ്റിൽ : കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് വികസനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന സത്യവിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതും ആണെന്ന് ഐ.എൻ. എൽ.കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.


രണ്ടു ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തതും എല്ലാ വീടുകൾതോറും അടുക്കളത്തോട്ടം നിർമ്മിച്ചു എന്ന് പറയുന്നതിന് പുറമേ 11 ലക്ഷം രൂപ ചെലവിൽ സി. എഫ്. എൽ.ലൈറ്റുകൾ മാറ്റി വാർഡുകൾ തോറും ഇ. ഡി.ലൈറ്റുകൾ സ്ഥാപിച്ചു എന്ന് പറയുന്നതും  എവിടെയൊക്കെന്ന് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

പഞ്ചായത്ത് നിവാസികൾ അറിയാത്ത തെളിനീരൊഴുകും പഞ്ചായത്ത് പദ്ധതിയുടെ പേരിൽ എല്ലാ നീർച്ചാലുകൾ നവീകരിക്കച്ചതും വീടുകൾ കയറി മാലിന്യം ശേഖരിച്ചതും എവിടെയെന്ന് ജനങ്ങളോട് വിശദീകരിക്കാൻ പ്രസിഡണ്ട് തയ്യാറാകണമെന്നും യോഗം ഉന്നയിച്ചു.

യോഗത്തിൽ എം. എ. സത്താർ പന്നൂർ അധ്യക്ഷത വഹിച്ചു. എം. എസ്. മുഹമ്മദ്, വഹാബ് മണ്ണിൽക്കടവ്,  സക്കരിയ എളേറ്റിൽ, സുലൈമാൻ പന്നൂർ,പി. സി.അബൂബക്കർ, അബൂബക്കർ എം. ചളിക്കോട് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right