Trending

ഫ്ലോർമിൽ അസോസിയേഷൻ കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റിക്ക് രൂപം നൽകി.

എളേറ്റിൽ:കേരള സംസ്ഥാന ചെറുകിട റൈസ്,ഫ്ലോർ &ഓയിൽ മില്ലേഴ്സ് അസോസിയേഷൻ കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റിക്ക് രൂപം നൽകി.

പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം താലൂക്ക് പ്രസിഡണ്ട് ഇബ്രാഹിം ഹാജി (ഓമശ്ശേരി) പന്നൂർ അറഫാ ഫ്ലോർമിൽ ഉടമ അബ്ദുൽ റസാഖ് സാഹിബിന് കൈമാറി ഉദ്ഘാടനം ചെയ്തു.

വൈദ്യുതി ചാർജ്ജ്,ഗ്യാസ്,സ്പെയർപാർട്സ് വിലവർദ്ധനവ് കാരണം ചെറുകിട കൂലി മില്ലുകൾ പ്രതിസന്ധി നേരിടുന്ന തായും പരിഹാര നടപടികൾ ഉണ്ടാവണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷബീൽ സ്വാഗതമാശംസിച്ചു.യാസർ മടവൂർ, മൊയ്തീൻ ഹാജി പൂനൂർ,ശശികുമാർ ആവിലോറ, റസാഖ് ഹാജി കുന്നമംഗലം, അബ്ദുള്ളക്കുട്ടി കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ.

പ്രസിഡണ്ട് :മൊയ്തീൻ ഹാജി (സേവന പരപ്പാറ )

ജന. സെക്രട്ടറി : മുഹമ്മദ്‌ ഷബീൽ (അസ് വ എളേറ്റിൽ)

ട്രഷറർ :സജഷ്കുമാർ ( പുത്തലത്ത് പറമ്പ് )
 
വൈ. പ്രസി.:
സലാം (ആവിലോറ),
ഫാത്തിമ സുഹറ (കൈവേലി കടവ്)

സെക്രട്ടറിമാർ:
അബ്ദുൽ റസാഖ് (അറഫ പന്നൂർ),
റഷീദ് (പുത്തലത്ത് പറമ്പ് ) 
Previous Post Next Post
3/TECH/col-right