Trending

ബിജു ഡോക്ടർക്ക് യാത്രയയപ്പ് നൽകി.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ നിന്നും വടകര അഴിയൂർ ആയുർവേദ ഡിസ്പൻസറിയിലേക്ക് സ്ഥലംമാറ്റം നേടി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ. കെ വി ബിജുവിന് നാടിൻ്റെ സ്നേഹ യാത്രയയപ്പ് നൽകി. അഞ്ച് വർഷമായുള്ള സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരകാരമായി മാറി.

ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ ജസീല മജീദ് അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പകണ്ടി ഉപഹാര സമർപ്പണം നിർവഹിച്ചു. 

ജൗഹർ പൂമംഗലത്ത്, ഉമ്മുസൽ മകുമ്പളത്ത്, ടി രാജു, എൻ കെ മുഹമ്മദ് മുസ്ല്യാർ, പി കെ കരുണൻ, അബ്ബാസ് കുണ്ടുങ്ങര, പി സി ആലി ഹാജി, ഒ പി ഇഖ്ബാൽ,ബാലകൃഷ്ണൻ, ടി പി ഷൈലേഷ്, ഡോ. ഷരീഫ്, ഡോ. കെ വി ബിജു എന്നിവർ സംസാരിച്ചു.

എ കാസിം സ്വാഗതവും, ബിജ്ന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right