Trending

ഡോ. പി കെ മുഹ്സിൻ പൂനൂർ ഹൈസ്ക്കൂളിന് പുസ്തകങ്ങൾ നൽകി.

താമരശ്ശേരി: മൃഗസംരക്ഷണ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. പി കെ മുഹ്സിൻ സ്വന്തം പുസ്തകങ്ങളുടെ പ്രതികൾ പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.

1000 മഹദ് വചനങ്ങളും, 50 പഴഞ്ചൊല്ലുകളും, കാട - താറാവ് വളർത്തൽ, ജന്തുജന്യ രോഗങ്ങളും നിവാരണ മാർഗങ്ങളും, പശുവളർത്തൽ ലാഭകരമാക്കാൻ എന്നീ പുസ്തകങ്ങളാണ് സ്ക്കൂളിനായി സമർപ്പിച്ചത്. സ്ക്കൂളിലെ അധ്യാപകൻ സിറാജുദ്ദീൻ പന്നിക്കോട്ടൂർ ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right