താമരശ്ശേരി:താമരശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാമാസാചരണം പ്രസിദ്ധ കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് പി.എം.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഗീതാമണി സ്വാഗതം ആശംസിച്ചു. മുഹമ്മദ് ബഷീർ പി.ടി.,വാസു.കെ.പി., റസാഖ് മലോറം, ഷീബ.പി. ഷീജാ മണി സംസാരിച്ചു. വിദ്യാരംഗം കൺവീനർ നിഷ നന്ദി പറഞ്ഞു.
കുട്ടികളുടെ നാടൻ പാട്ട്, കവിതാലാപനം, സ്വന്തം കവിത അവതരണം, പുസ്തകാസ്വാദനം എന്നിവ നടത്തി.
Tags:
EDUCATION