Trending

താല്‍ക്കാലിക പാലം തകര്‍ന്നു:എസ്റ്റേറ്റ്മുക്ക് - തലയാട് റൂട്ടില്‍ ഗതാഗത നിയന്ത്രണം

തലയാട്:എസ്റ്റേറ്റ്മുക്ക്  കക്കയം റൂട്ടില്‍ തെച്ചി അറോക്കും തോടിന് കുറുകെ നിര്‍മിച്ച താല്‍ക്കാലിക പാലം കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ തകര്‍ന്നു.എസ്റ്റേറ്റ്മുക്ക്  വഴി കക്കയം  അടക്കം നിരവധി മലയോരമേഖലയിലേക്ക് എത്താന്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന പാതയാണിത്.

പാലം പുതുക്കിപണിയുന്നതിനെ തുടര്‍ന്ന്,നിര്‍മിച്ച താല്‍ക്കാലിക പാലമാണ് തകര്‍ന്നത്.ഇതു വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി നാട്ടുകാര്‍ അറിയിച്ചു.യാത്രക്കാര്‍ മറ്റു വഴികള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
Previous Post Next Post
3/TECH/col-right