Trending

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

തിരുവമ്പാടി: ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്ന (17) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.

തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി ഷഹനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

മാതാവ്: ജമീല. സഹോദരൻ: ശാനിഫ്.

ഖബറടക്കം ഇന്ന് (11-06-2022- ശനി) വൈകുന്നേരം 05:30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right