Trending

പ്രകൃതി ചിന്തകൾക്ക് വർണ്ണം പകർന്ന പരിസ്ഥിതി ദിനാഘോഷം.

എളേറ്റിൽ  എം ജെ ഹയർ സെക്കണ്ടറി സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം  പ്രശസ്ത ചിത്രകാരനും,അധ്യാപകനും യു.ആർ.എഫ് നാഷണൽ റെക്കോർഡിന് ഉടമയുമായ  സിഗ്നി ദേവരാജ് നിർവഹിച്ചു. 

'ഒരേ ഒരു ഭൂമി ' എന്ന സന്ദേശത്തിന്  ചിത്രഭാഷ്യം ഒരുക്കി വിദ്യാർത്ഥികളും പങ്കാളികളായി . അധ്യാപകരും മുവ്വായിരത്തോളം വിദ്യാർത്ഥികളും പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു.ചടങ്ങിൽ യുവ ചിത്രകാരനും പൂർവ്വ വിദ്യാർത്ഥിയുമായ നിഹാൽ മുഖ്യാതിഥിയായി.ഹെഡ്മിസ്ട്രസ് A നിഷ അധ്യക്ഷത വഹിച്ചു
Previous Post Next Post
3/TECH/col-right