കോഴിക്കോട് ജില്ലാ സോമിൽ തൊഴിലാളിയൂണിയൻ (KDSTU ) ലോഗോ പ്രകാശനവും, ID കാർഡ് വിതരണവും 15-05-2022 ന് പന്നൂര് ജില്ലാ ഓഫീസിൽവെച്ച് നടന്നു.അകാലത്തിൽ മരണപ്പെട്ട മില്ലു തൊഴിലാളി ഗിരീഷ് പാനായി അനുസ്മരണത്തോടെ ആരംഭിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ്
സത്യൻ എരവട്ടൂര് അദ്ധ്യക്ഷത വഹിച്ചു.
ലോഗോ പ്രകാശനവും,പരിപാടിയുടെ ഉദ്ഘാടനവും കൊടുവള്ളി പോലീസ് സബ് ഇൻസ്പക്ടർ അശ്റഫ് നിർവ്വഹിച്ചു.ID കാർഡ് വിതരണം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സത്യൻ എരവട്ടൂരിൽ നിന്ന് മുതിർന്ന തൊഴിലാളി ബാലകൃഷ്ണൻ മഞ്ഞ കുളം ഏറ്റുവാങ്ങി. സംഘടനയെ കുറിച്ച് വിശദീകരിച്ച് കൊണ്ട് പ്രസിഡണ്ട് സംസാരിച്ചു.തുടർന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികളിൽ നിന്ന് താലൂക്ക് ഭാരവാഹികൾ ID കാർഡ് ഏറ്റുവാങ്ങി.
അബ്ദുൽ റഹീം( സീനിയർ സിവിൽ പോലീസ് ഓഫീസർ കൊടു വളളി സ്റ്റേഷൻ ), അസീസ് അറപ്പീടിക, മുഹമ്മദലി എസ്റ്റേറ്റ് മുക്ക്, ഷിജു. പാലക്കാടി, സുമേഷ് വടകര, ലത്തീഫ്, അശ്റഫ് ഫറോക്ക്, അബ്ദു റഹിമാൻ പൂനൂര്, നാസർ കപ്പുറം, റിജേഷ് തൊട്ടിൽ പാലം, ശഫീഖ് കപ്പുറം, സിദ്ധാർത്ഥൻ, മനോജ് അയനിക്കാട് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ജില്ലയുടെ നാല് താലൂക്കിൽ നിന്നും നിരവധി തൊഴിലാളികളാണ് പരിപാടിയിൽ പങ്കെടുത്തത്.ജില്ലാ സെക്രട്ടറി അമീർ സബി സ്വാഗതവും,സൈത് പന്നൂർ നന്ദിയും രേഖപ്പെടുത്തി.
Tags:
KODUVALLY