Trending

കെ.എസ്.ആർ.ടി.സി. തൊഴിലാളികളുടെ ശമ്പളം എത്രയും പെട്ടെന്ന് വിതരണം ചെയ്യുക:ഇടി മുഹമ്മദ് ബഷീർ എംപി.

കെഎസ്ആർടിസി തൊഴിലാളികളുടെ ഏപ്രിൽ മാസത്തെ ശമ്പളം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്ടിയു) സംസ്ഥാന പ്രസിഡണ്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. കെഎസ്ആർടിസി യുടെ ഏപ്രിൽ മാസത്തെ ടിക്കറ്റ് വരുമാനം മാത്രം 170 കോടി രൂപയുണ്ട്. തൊഴിലാളികൾ അധ്വാനിച്ച് കൊണ്ടുവന്നു ട്രഷറിയിൽ അടച്ച പണം ഉണ്ടായിട്ടും ഇത്രയും ദിവസമായിട്ടും ശമ്പളം നൽകാതെ തൊഴിലാളികളെയും അവരുടെ കുടുംബത്തെയും പട്ടിണി ക്കിടുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

മാനേജ്മെന്റിന്റെയും സർക്കാരിന്റെയും തെറ്റായ നടപടികൾ മൂലമാണ് കഴിഞ്ഞ ആറാം തീയതി തൊഴിലാളികൾക്ക് ഒരു സൂചനാ പണിമുടക്ക് നടത്തേണ്ടി വന്നത്. ഇനിയും ഇത് പോലെയുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകാനാണ് ഭാവമെങ്കിൽ  അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകേണ്ടിവരും.

ജനാധിപത്യപരമായി സമരം ചെയ്യുന്ന തൊഴിലാളികളുടെ പേരിൽ നടപടി എടുക്കുമെന്നും കെഎസ്ആടിസിയിൽ സമരം നടത്താൻ പാടില്ല എന്ന സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ധാർഷ്ട്യം കലർന്ന സമീപനം  മാറ്റിയേ തീരൂ.

പാടത്ത് പണിയെടുത്താൽ വരമ്പത്ത് കൂലി എന്ന് പറയുന്ന തൊഴിലാളി സർക്കാർ നാട് ഭരിക്കുമ്പോഴാണ് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളുമായി കേരള സർക്കാർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് യഥാ സമയം ശമ്പളം സമയബന്ധിതമായി കൊടുക്കാനുള്ള ബാധ്യത സർക്കാരിന്നുണ്ട്. ആ ബാധ്യത നിറവേറ്റണമെന്നും ഇടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right