Trending

ക്വാറി ഉടമകളുടെ അശാസ്ത്രീയ വിലവർധനവിനെതിരെ തിങ്കളാഴ്ച മുതൽ ടിപ്പർ ലോറികൾ സമരത്തിൽ.

നരിക്കുനി :കോഴിക്കോട് ജില്ലയിലെ കക്കോടി,ചേളന്നൂർ,കാക്കൂർ, നന്മണ്ട, ബാലുശ്ശേരി ഏരിയകളിലെ കരിങ്കൽ ക്വാറികളിൽ ഏക പക്ഷീയമായി വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാലത്തേക്ക്  ബഹിഷ്ക്കരിക്കാൻ ഉടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും (ClTU,BMS,INTUC) സംയുക്ത സമര സമിതി  തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

മുക്കം കൂടരഞ്ഞി ഓമശ്ശേരി ഭാഗങ്ങളിൽ 100 ഫൂട്ട് കരിങ്കല്ലിന് ലോഡിങ് ചാർജ് ഉൾപ്പെടെ 1500 മുതൽ 1600 വരെ യാണ് ക്വാറി ഉടമകൾ ഈടാക്കുന്നത്.ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ പുളിക്കൽ ഐക്കരപ്പടി തുടങ്ങി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇതേ നിരക്കാണ് ഈടാക്കുന്നത്.

എന്നാൽ ഇപ്പോൾ തന്നെ നിലവിൽ കക്കോടി ചേളന്നൂർ നന്മണ്ട ബാലുശ്ശേരി ഭാഗങ്ങളിൽ 2050 മുതൽ 2150 രൂപയാണ് 100 ഫൂട്ട് കരിങ്കല്ലിന് ഈടാക്കുന്നത്.ഏപ്രിൽ 25ന് വില വർധിപ്പിക്കുക യാണെങ്കിൽ ഈ പ്രദേശങ്ങളിൽ 2700 രൂപ മുതൽ 2800 രൂപ വരെ വില വരും.ഇത് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് 1000- 1100 രൂപ കൂടുതലാണ്.

ഈ എല്ലാ പ്രദേശങ്ങളിലെയും ഉൽപ്പാദനച്ചെലവ് തുല്യമായിരിക്കെ ഇവിടങ്ങളിൽ മാത്രം വില വർദ്ധിപ്പിക്കാനുള്ള ചില തൽപ്പരകക്ഷികളുടെ ലാഭം വർധിപ്പിക്കാനുള്ള തന്ത്രമാണെന്നും  ടിപ്പർ ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് റസാഖ്  പറഞ്ഞു.ഇവിടെ വിലവർദ്ധനവ് ഉണ്ടായാൽ സമീപത്തുള്ള വിലകുറവുള്ള ക്വാറികളിൽ അവിടത്തെ ടിപ്പറുകൾ ഇവിടെ വില കുറവിൽ വിതരണം ചെയ്താൽ ഇവിടെയുള്ള നൂറുകണക്കിന് ടിപ്പർ ലോറികളിലെ  ജീവനക്കാരും കുടുംബങ്ങളും പട്ടിണിയിലേക്ക് പോകുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.വിലകുറവുള്ള ക്വാറികളിലേക്ക് ഇവിടെയുള്ള ലോറികൾ പോയാൽ പ്രാദേശിക വാദം ഉന്നയിച്ച് കല്ലുകൾ ലഭിക്കാറില്ല.

അതേസമയം ഇതിനു മുൻപ് വിലകൂട്ടാൻ ഈ ക്വാറി ഉടമകൾ ശ്രമിച്ചപ്പോൾ കലക്ടർ വ്യക്തമായ കാരണമില്ലാതെ എന്തിനാണ് വില വർധിപ്പിക്കുന്നത് എന്ന് ചോദിച്ചതിന് ഇവർക്ക് ഉത്തരമില്ലായിരുന്നു.
ആറു മാസത്തെ വരവ് ചെലവ് കണക്കുകൾ ബോധിപ്പിക്കാനും ഉത്തരവിട്ടിരുന്നു അന്ന് കലക്ടർ.ഇതൊന്നും ചെയ്യാതെ കലക്ടറുടെ തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് കൊള്ളലാഭം കൊയ്യാൻ ടിപ്പർ ഉടമകളെയും തൊഴിലാളികളെയും ദുരിതത്തിൽ തള്ളിവിടുന്ന ക്വാറി ഉടമകളുടെ തീരുമാനത്തെ എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്നും ഭാരവാഹികൾ അപേക്ഷിച്ചു.
Previous Post Next Post
3/TECH/col-right