പനക്കോട്: വാടിക്കൽ പരേതനായ വടുവൻകണ്ടി പക്കർ ഹാജിയുടെ മകൻ പൂളക്കൽ ഖാദർ മാസ്റ്റർ (75) നിര്യാതനായി.
ഭാര്യ: നഫീസ അവേലം. മക്കൾ: ഷാനവാസ് പൂളക്കൽ ( ദുബായ്), മർജ്ജാൻ, മദീഹ. മരുമക്കൾ: സാദിഖ് ബുസ്താനി, മൊയ്തീൻ കോയ കോരങ്ങാട്, സഫീദ കാന്തപുരം.
സഹോദരങ്ങൾ: പരേതനായ വടുവൻകണ്ടി മുഹമ്മദ്, പരേതനായ അബ്ദു ഹാജി, സുലൈമാൻ, വി.കെ ഹംസ ഹാജി.
പനക്കോട് മഹല്ല് കമ്മിറ്റി, ജെ.ഐ വെൽഫയർ കമ്മിറ്റി എന്നിവയുടെ വൈസ് പ്രസിഡന്റും, വാടിക്കൽ മസ്ജിദ് സെക്രട്ടറി, അൻസാറുൽ മദീന റിലീഫ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ജി.എം.എൽ.പി.എസ് വാവാട്, ജി.എം.യു.പി.എസ് പുതുപ്പാടി, ജി.എം.യു.പി.എസ് രാരോത്ത്, ജി.എം.യു.പി.എസ് കരുവൻപൊയിൽ എന്നീ വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പനക്കോട് ജുമാ മസ്ജിദിൽ നടക്കും.
0 Comments