Trending

ഹജ്ജ് 2022 - കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വാട്ട പ്രഖ്യാപിച്ചു.

വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന്
അപേക്ഷ നൽകിയവർക്കുള്ള ഹജ്ജ് ക്വാട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 56601 സീറ്റ് ലഭിച്ചതിൽ 55164 സീറ്റ് വിവിധ
സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകി.

ആയത് പ്രകാരം കേരളത്തിന് 5747
പേർക്കാണ് അവസരമുള്ളത്. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവുവരുന്ന സീറ്റുകളും കൂടി ലഭിച്ചാൽ കേരളത്തിൽ നിന്നും കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കാം.

ഇതിനോടകം ലഭിച്ച അർഹരായ അപേക്ഷകരിൽ നിന്ന് നറുക്കെടുപ്പിലൂടെ
തിരഞ്ഞെടുക്കപെടുന്നവർക്കാണ് ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിക്കുക.ഈ മാസം 26 നും 30 നും ഇടയിലായി നറുക്കെടുപ്പുണ്ടാകും.

നറുക്കെടുപ്പിന് ശേഷം
തിരഞ്ഞെടുക്കപെടുന്നവർ പാസ്പോര്ട്ടും മുഴുവൻ പണവും അടവാക്കേണ്ടതാണ്.
ഓരോ കവറിലും അടവാക്കേണ്ട സംഖ്യ നറുക്കെടുപ്പിനു ശേഷം ഹജ്ജ് കമ്മിറ്റി
വെബ്സൈറ്റിൽ ലഭ്യമാവും കൃത്യമായ തിയതി പിന്നീട് അറിയിക്കുന്നതാണ്.

Previous Post Next Post
3/TECH/col-right