താമരശ്ശേരി: കെ സ്വിഫ്റ്റ് ബസ് ചുരം ആറാം വളവിൽ അപകടത്തിൽപെട്ടു.ആർക്കും പരുക്കില്ല. താമരശേരി ചുരത്തിലെ ആറാം വളവിലാണ് അപകടമുണ്ടായത്.വളവ് തിരിഞ്ഞ് ഇറങ്ങുന്നതിനിടെ ബസിന്റെ ഇടതുഭാഗം പാര്‍ശ്വഭിത്തിയില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തിരുവനന്തപുരം-മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പെട്ടിരിക്കുന്നത്.
രണ്ടു ദിവസം മുന്‍പ് മാത്രം സര്‍വീസ് തുടങ്ങിയ സ്വിഫ്റ്റ് ബസുകള്‍ ഇത് അഞ്ചാം തവണയാണ് അപകടത്തില്‍പെടുന്നത്.
എന്നാൽ കുന്നംകുളത്ത് ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട് സ്വദേശി പരസ്വാമി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തം. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ക്കൂടി കെ.എസ്.ആര്‍.ടി.സി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. നേരത്തേ കെ.എസ്.ആര്‍.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Tags:
THAMARASSERY