റിയാദ്: മലപ്പുറം രണ്ടത്താണി മൂച്ചിക്കൽ സ്വദേശി മാറാക്കര അലവി (52) ആണ് റിയാദിൽ മരണപ്പെട്ടത്.റിയാദിലെ ഇമാം അബ്ദുൽ റഹിമാൻ അൽ ഫൈസൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പരേതനായ മാറാക്കര മണക്കാട്ടിൽ വീട്ടിൽ പോക്കർ, കദിയാമ്മു എന്നിവരുടെ മകനാണ്.സക്കീനയാണ് ഭാര്യ.
മൂന്ന് മാസമായി നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് റിയാദിൽ എത്തിയിട്ട്. ഇവിടെ നിന്നും പ്രമേഹം അധികമായതിനെ തുടർന്ന് റിയാദ് ശുമൈസി കിംഗ് സഊദ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അവിടെ നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡിസ് ചാർജ്ജ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം ആരോഗ്യസ്ഥിതി വഷളാവുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
സൗദിയിൽ 20 വർഷത്തോളമായി ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറീയിച്ചു.
റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി.വെൽഫയർ വിംഗ് ആക്റ്റിംങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നിസാർ കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.
Tags:
OBITUARY