Trending

കാളൻകുന്ന് കാവിലുമ്മാരം റോഡ് ഉദ്ഘാടനം.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ കാളൻകുന്ന്  കാവിലുമ്മാരം റോഡ് നവീകരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി 2020-21 ൽ  കാരാട്ട് റസാഖ് എം.എൽ.എ. അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീന്റെ അധ്യക്ഷതയിൽ  മുൻ എം.എൽ.എ. കാരാട്ട് റസാഖ് നിർവ്വഹിച്ചു.

കെ.കെ. സുരേഷ്, റാസിഖ്.കെ, കെ.കെ. ശ്രീധരൻ , ഇ.പി. ഉസ്മാൻ മാസ്‌റ്റർ, ജാസിൽ കൂട്ടാക്കിൽ, എം.വി. അപ്പുക്കുട്ടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right