Trending

വനിതകളെ ആദരിച്ചു

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് കുടുംബശ്രീ എ.ഡി.എസ്. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ സേവനം കാഴ്ചവെച്ച വനിതകളെ ആദരിച്ചു.

എ.ഡി.എസ്. പ്രസിഡണ്ട് സുഹൈന ബഷീറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസ്റി പി.പി. മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഫിറ മുഹമ്മദ്, സുധാമണി കോരോത്ത് ,  ഷൈലജ,  ഉഷാകുമാരി, ഷൈലജ ആശാവർക്കർ, സിനി സത്യൻ, അംഗൻവാടി വർക്കർ ജമീല, ഹെൽപ്പർ അമ്മാളു, റീന, രാധാമണി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right