Trending

പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്‍പന;കൊടുവള്ളിയിൽ 14 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊടുവള്ളി:പച്ചക്കറി കടയുടെ മറവില്‍ വില്പനക്കായി സൂക്ഷിച്ച 14കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ കോഴിക്കോട് റൂറൽ എസ് പി എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്പിൽ ഷബീർ (33) എന്നാളെയാണ് ഇന്നലെ വൈകിട്ട് 6 മണിക്ക് തലപ്പെരുമണ്ണ ഇയാൾ നടത്തുന്ന ടൊമാറ്റോ ഫ്രൂട്സ് ആൻഡ് വെജ് എന്ന കടയിൽ നിന്നും പിടികൂടിയത്.

ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നും ഇയാളുടെ കൂട്ടാളി ലോറിയിൽ എത്തിക്കുന്ന കഞ്ചാവ് കടയിൽ സൂക്ഷിച്ച് മൊത്തവിതരണക്കാർക്ക് വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പിടിക്കപ്പെടാതിരിക്കാൻ വില്പന നേരിട്ട് നേരിട്ട് ചെയ്യാതെ കൂട്ടാളികളെ കൊണ്ട് ചെയ്യിക്കാറാണ് ഇയാളുടെ പതിവ്. ആന്ധ്രയിൽ നിന്നും കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് വിൽക്കുന്നത്‌. മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിലെത്തി പച്ചക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന തുടങ്ങുകയായിരുന്നു. 

പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 8ലക്ഷത്തോളം രൂപ വരും. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ്‌ തെങ്ങലക്കണ്ടി, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി. . അശ്വകുമാർ, കൊടുവള്ളി ഇൻസ്‌പെക്ടർ എംപി രാജേഷ്, എസ്ഐ. രാജേഷ് കുമാർ, ക്രൈം സ്‌ക്വാഡ് എസ്ഐ മാരായ രാജീവ്‌ ബാബു, സുരേഷ്.വി കെ,ബിജു. പി, രാജീവൻ. കെ.പി, എസ്.സി.പി.ഒ. ഷാജി.വി.വി,കൊടുവള്ളി സ്റ്റേഷനിലെ എസ് ഐ. അഷ്‌റഫ്‌, എ എസ് ഐ. സജീവൻ.ടി , എസ്.സി.പി.ഒ. അബ്ദുൾ റഹീം, ശ്രീജിത്ത്‌, ജയരാജൻ.എം , സി.പി.ഒ. അഭിലാഷ്. കെ,രതീഷ്.എ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post
3/TECH/col-right