Trending

നരിക്കുനിയിൽ ലഹരി വേട്ട: ഒരാൾ പിടിയിൽ;ഒരാൾ ഓടി രക്ഷപ്പെട്ടു

നരിക്കുനി : നരിക്കുനി പൂനൂർ റോഡിൽ അസ്വാഭാവിക സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തു.ഇന്നലെ പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം.പോലീസ് എത്തിയതോടെ യുവാക്കളിൽ ഒരാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

എംഡിഎംഎ, എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവയുമായി ചേളന്നൂര്‍ സ്വദേശിയായ യുവാവിനെ റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണങ്കര കിഴക്കേ നേരത്ത് കിരണ്‍(24) ആണ് പിടിയിലായത്.1160 മില്ലിഗ്രാം എംഡിഎം 120 മില്ലിഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.

റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐ പി എസ് സി ന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങലക്കണ്ടി, നാര്‍ക്കോട്ടിക് ഡിവൈഎസ്പി അശ്വ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നരിക്കുനിയില്‍ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

ലഹരി ഉപയോഗവും വിൽപനയും നരിക്കുനി കേന്ദ്രീകരിച്ച് വലിയ തോതിൽ നടക്കുന്നു എന്ന റിപ്പോർട്ടിന് ശേഷം നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് സംഭവം.
Previous Post Next Post
3/TECH/col-right