കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കേരളത്തിലും കര്‍ണാടകയിലുമായി പ്രവര്‍ത്തിച്ചു വരുന്ന അല്‍ബിര്‍റ് സ്‌കൂളുകളിലെ പ്രീ പ്രൈമറി പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു.
പ്രീ പ്രൈമറി മത്സരങ്ങള്‍ എട്ട് മേഖലകളായും പ്രൈമറി രണ്ട് മേഖലകളായുമാണ് മത്സരം സംഘടിപ്പിച്ചത്. മുപ്പതോളം മേഖലാ ഒബ്‌സര്‍വര്‍മാരുടെ നിരീക്ഷണത്തില്‍ ഒറ്റ ദിവസം കൊണ്ടാണ് 200 പ്രീ പ്രൈമറി കളിലും 50 പ്രൈമറി കളിലും ഓഫ് സ്റ്റേജ് ഇന മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചത്.
അധ്യാപികമാരെ വിവിധ സ്ഥാപനങ്ങളില്‍ ഡപ്യൂട്ട് ചെയ്താണ് കാര്യക്ഷമത ഉറപ്പു വരുത്തിയത്. സ്റ്റേജ് ഇന മത്സരങ്ങള്‍ 5 ദിവസങ്ങളിലായി നടന്നു.
കൊവിഡ് പ്രതിസന്ധിയിലും രക്ഷിതാക്കളുടെയും അധ്യാപികമാരുടെയും സഹകരണത്തോടെ കുട്ടികളുടെ ബഹുവിധ ശേഷികള്‍ പരിപോഷിപ്പിക്കാന്‍ ഓണ്‍ലൈന്‍ മുഖേന നടത്തിയ ശ്രമങ്ങള്‍ അല്‍ബിര്‍റ് വിദ്യാലയങ്ങളില്‍ പുതിയ ഉണര്‍വ് പകര്‍ന്നതായി അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ പി മുഹമ്മദ്, ഫെസ്റ്റ് ചീഫ് ഡോ. ഇസ്മായില്‍ മുജദ്ദിദി എന്നിവര്‍ അറിയിച്ചു.
മൊയ്തു മാസ്റ്റര്‍ വാണിമേല്‍ ചെയര്‍മാനും ഡോ. മുനീര്‍ എടച്ചേരി കണ്‍വീനറുമായ കമ്മിറ്റിയാണ് ഓണ്‍ലൈന്‍ ഫെസ്റ്റിന് മേല്‍നോട്ടം വഹിച്ചത്.
0 Comments