Trending

ഗതാഗതക്കുരുക്കിൽ നിന്ന് മോചനമില്ലാതെ എളേറ്റിൽ വട്ടോളി അങ്ങാടി.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പ്രധാന അങ്ങാടിയായ എളേറ്റിൽ വട്ടോളിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു.അങ്ങാടിയിലെ ജംങ്ഷനിലാണ് വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നത്.

റോഡിനു മതിയായ വീതിയില്ലാത്തതും, റോഡിനു ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നതുമാണ് ഗതാഗതക്കുരുക്കിന്  കാരണമാകുന്നത്.

പന്നിക്കോട്ടൂർ, കത്തറമ്മൽ,പൂനൂർ, നെല്ലാങ്കണ്ടി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡുകൾ സംഗമിക്കുന്ന ജംങ്ഷനിലാണ് തിരക്ക് അനുഭവപ്പെടുന്നത്.

ജി.എം. യു. പി. സ്കൂൾ,എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ അടക്കമുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഈ മേഖലയിൽ റോഡ് വിപുലീകരണവും
ട്രാഫിക്ക് പരിഷ്കരണവും അനിവാര്യമാണ്.

ഇക്കാര്യത്തിൽ അധി
കൃതരുടെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടലുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post
3/TECH/col-right