പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ എസ് പി സി യൂണിറ്റ് അംഗങ്ങൾ വയനാട് കുറുവ ദ്വീപിൽ രണ്ട് ദിവസത്തെ പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്തു. പ്രകൃതിയെയും സഹജീവികളെയും അടുത്തറിയുകയായിരുന്നു ലക്ഷ്യം. ട്രക്കിങ്, വിവിധ വിഷയങ്ങളിൽ പഠന ക്ലാസ്സുകൾ, കാട്ടു തീക്കെതിരെ ബോധവൽക്കരണം എന്നിവയിൽ പങ്കാളികളായി.
കടുവകളെക്കുറിച്ച് കെ രാജ്മോഹൻ, പാമ്പുകളെക്കുറിച്ച് ബഷീർ വയനാട് എന്നിവർ ക്ലാസ്സ് നൽകി. വയനാട് നോർത്ത് ഡി എഫ് ഒ ഷജ്ന കരിം, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി അബ്ദുസ്സമദ്, എ പി ജാഫർ സാദിഖ്, എം ഷൈനി, മുഹമ്മദ് ജംഷിദ്, അബിഷ, കെ കെ നസിയ, എം കെ അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.
0 Comments