Trending

മർഹല അവാർഡുകൾ വിതരണം ചെയ്തു

എളേറ്റിൽ: മർക്കസ് വാലിയിൽ പ്രവർത്തിച്ചുവരുന്ന ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട മർഹല ടെസ്റ്റിലെ ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.ദഅവ കോളേജ് പ്രിൻസിപ്പൽ കെ.ടി. ജഅഫർ ബാഖവി വിതരണ ഉദ്ഘാടനം നിർവഹിച്ചു.

മുഹമ്മദ്‌ റബീഹ് കട്ടിപ്പാറ, ഹാഫിള് ഫലാഹ് കോട്ടപ്പുറം എന്നിവർ ജേതാക്കളായി.ഹാഫിള് ശംസുദ്ധീൻ കാമിൽ സഖാഫി, പി.വി.അഹ്മദ് കബീർ,  കെ.പി.സി. അബ്ദുറഹ്മാൻ, കെ.പി. മുഹമ്മദ് റാഫി സഖാഫി സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right