പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ.എൽ പി സ്ക്കൂളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച കളിസ്ഥലം ഇൻ്റർലോക്കിങ്ങിൻ്റെ ഉദ്ഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ സലീം നിർവഹിച്ചു.
ക്ഷേമ കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ ജസീല മജീദ് അധ്യക്ഷയായി.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പക്കണ്ടി, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലത്ത്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ്മുസൽമ കുമ്പളത്ത്, നിഷ ചന്ദ്രൻ, ടി പി അജയൻ, എൻ കെ മുഹമ്മദ് മുസ്ല്യാർ, വി പി ഷൈജാസ്, ജിനി ഷാജി, പി സി അബ്ദുൽ സലാം, ഒ പി മുഹമ്മദ്, ഫിദ എന്നിവർ സംസാരിച്ചു.
പി ടി എ പ്രസിഡൻ്റ് പി ടി സിറാജുദ്ദീൻ സ്വാഗതവും ഹെഡ്മാസ്റ്റർ കെ. സുലൈമാൻ നന്ദിയും പറഞ്ഞു.
Tags:
EDUCATION