Trending

പൂനൂർ ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം വിജയം നേടിയ വിദ്യാർത്ഥികളെ പി ടി എയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽഎ അഡ്വക്കറ്റ് കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആനിസ ചക്കിട്ടകണ്ടി,  ഖൈറുന്നിസ റഹീം, എം പി ടി എ ചെയർപേഴ്സൻ എം അസീന, സലീം പുല്ലടി, ഗഫൂർ ഇയ്യാട്, ടി എം മജീദ്, വി അബ്ദുൽ ബഷീർ, ഡോ. ദീപ്തി, ഇ വി അബ്ബാസ്, എ വി മുഹമ്മദ്, കെ കെ ഷൈജു, യു ബി മഞ്ജുള, ടി പി മുഹമ്മദ് ബാഷിർ എന്നിവർ ആശംസകൾ നേർന്നു.

പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ സ്വാഗതവും പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right