Trending

'അതിജീവനം':കൗമാര വിദ്യാഭ്യാസ പരിപാടിക്ക് എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ തുടക്കമായി.

എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ കുട്ടികൾക്ക് അവർ നേരിടുന്ന പ്രശനങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്യാനും, കൂട്ടുകാരുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹായത്തോടെ അവയ്ക്ക് സ്വയം പരിഹാരം കാണാനും സഹായകരമായ പരിശീലന പരിപാടിയായ "അതിജീവനം" കൗമാര വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമായി.

പരിപാടിയുടെ സ്ക്കൂൾ തല ഉദ്ഘാടനം ഹെഡ്മാസ്റ്റർ എം.വി.അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തംഗം സജിത നിർവ്വഹിച്ചു.

സബ് ജില്ലാ റിസോഴ്സ് പേഴ്‌സണും ,MJHSS ലെ കമ്പ്യൂട്ടർ വിഭാഗം അധ്യാപകനുമായ ശബാബ് മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

സീനിയർ അസിസ്റ്റൻറ് കെ.അബദുൽ ലത്തീഫ് ,ഒ.പി.അഹമ്മദ് കോയ, എം.സുജാത ,സി.എം.നന്ദിനി എന്നിവർ ആശംസകൾ നേർന്നു.SRG കൺവീനർ എം.ടി.അബ്ദുസ്സലീം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എൻ.പി.മുഹമ്മദ് നന്ദിയും പറഞ്ഞു.
   
Previous Post Next Post
3/TECH/col-right