Trending

പ്രഭാത ഭക്ഷണത്തിന് വ്യാപാരികളുടെ കൈത്താങ്ങ്.

പൂനൂർ: കാന്തപുരം ജി.എൽ.പി.സ്ക്കൂളിലെ കുഞ്ഞുങ്ങൾക്ക് പ്രഭാത ഭക്ഷണം നൽകുന്നതിന് വേണ്ടി കാന്തപുരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നൽകുന്ന വിഭവങ്ങൾ പ്രസിഡണ്ട് എ.പി.അബ്ദുൽ നാസർ ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് മാസ്റ്റർക്ക് കൈമാറി. ഈ വർഷം മുഴുവൻ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങൾ നൽകാമെന്ന് ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
          
എസ്.എസ്.ജി കൺവീനർ രാജൻ മാണിക്കോത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.പി.അബ്ദുൽ നാസർ,നാസർ മേപ്പാട്ട് ,അബ്ദുറഹിമാൻ, ആർഷി ടീച്ചർ, വിബിന വിഷ്ണുദാസ് ,സുബിഷ, ഷിഞ്ചു, ബിന്ദു കെ.കെ എന്നിവർ സംസാരിച്ചു.
    
ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി  സൈനബ.എൻ.കെ.എം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right