നരിക്കുനി:വിധി വേർപെടുത്തിയ കുടുംബനാഥൻ്റെ അഭാവത്തിൽ ഒരു കുടുംബം കാരുണ്യത്തിനായി കേഴുകയാണ്. കോഴിക്കോട് നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂരിലെ കോരോത്ത് കുന്നുമ്മൽ വിനോദ് കുമാർ അന്തരിച്ച വിവരം നേരത്തെ അറിഞ്ഞിരിക്കുമല്ലോ? ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുരുന്നുകളും അടങ്ങുന്ന കുടുംബത്തെ അനാഥരാക്കിക്കൊണ്ടാണ് സഹൃദയനായ വിനീതനായ വിനോദ് കുമാറിൻ്റെ വിയോഗം.
കൂലിത്തൊഴിൽ ആശ്രയിച്ച് ജീവിക്കുകയും കുടുംബം പുലർത്തി വരികയും ചെയ്ത ആ മാന്യദേഹത്തിൻറെ അകാല വിടവാങ്ങൽ മൂലം കുടുംബം പലതരത്തിലുമുള്ള സാമ്പത്തിക ബാധ്യതയാൽ പ്രയാസം നേരിടുകയാണ്. ഒരുമിച്ചു പ്രയത്നിച്ചാൽ ആ ഭാരത്തിൽ നിന്നും അവരെ രക്ഷിക്കാൻ നമുക്ക് കഴിയും. അതേപോലെ അശരണരായ കുടുംബത്തെ തുടർന്നും സംരക്ഷിക്കലും മക്കളുടെ വിദ്യാഭ്യാസത്തിന് സഹായിക്കലും നാട്ടുകാർ എന്ന നിലയിലും കൂട്ടുകാർ എന്ന നിലയിലും നമ്മുടെ ബാധ്യതയാണ്.
ഈ ആവശ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് വിനോദിൻ്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിങ്ങളാലാവുന്ന സാമ്പത്തിക സഹായം അതെത്ര ചെറുതാണെങ്കിലും ഈ കുടുംബത്തിന് പലതുള്ളി പെരുവെള്ളം എന്ന പോലെ അത് വലിയതായിത്തീരും. ഒരു കൈത്താങ്ങുമായി നിങ്ങളും ഞങ്ങളോടൊപ്പം ചേരൂ. പണം എത്തിക്കാനുള്ള അക്കൗണ്ട് വിവരങ്ങൾ താഴെ ചേർക്കുന്നു.
അക്കൗണ്ട് നമ്പർ: 110006517362
CANARA BANK, ELETTIL BRANCH,
IFSC: CNRB0001734
Tags:
NARIKKUNI