കൊടുവള്ളി: തനിമ കലാ സാഹിത്യ വേദി കൊടുവള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ വി.എം.കുട്ടി, റഹ്മാൻ മുന്നൂർ അനുസ്മരണ സംഗമവും സംഗീത സായാഹ്നവും സംഘടിപിച്ചു.ഗാനരചയിതാവും മോയിൽ കുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി അംഗവുമായ പക്കർ പന്നൂർ ഉദ്ഘാടനം ചെയ്തു.
തനിമ പ്രസിഡൻറ് ഒ. കെ.കരീം അധ്യക്ഷത വഹിച്ചു.കേരള ഫോക് ലോർ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയ പക്കർ പന്നൂരിനുള്ള ഉപഹാരം എം.പി.അബ്ദുറഹിമാൻ സമ്മാനിച്ചു.
തനിമജില്ലാ കമ്മിറ്റി അംഗം അഷ്റഫ് വാവാട്, അരിയിൽ ജാഫർ, എൻ.പി.ഇഖ്ബാൽ സംസാരിച്ചു.ജനറൽ സെക്രട്ടറി ശമീർ ബാബു സ്വാഗതം പറഞ്ഞു
അദീബ് ഫർഹാൻ,റഫ് ന സൈനുദ്ധീൻ, ഹഫ്മി ദ ഇഖ്ബാൽ, അൻഷകരിം, രിസ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ മാപ്പിളപ്പാട്ടുകളുടെ അവതരണവും നടന്നു.
Tags:
KODUVALLY