പൂനൂർ :പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ സൈക്കോ സോഷ്യൽ സെർവിസിന്റെയും ജാഗ്രത സമിതിയുടെയും സഹകരണത്തോടെ "കരുതലോടെ കാക്കാം ശരീരത്തിനെയും മനസ്സിനെയും " എന്ന വിഷയത്തിൽ പെൺകുട്ടികൾക്ക് മാത്രമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കെ മുബീന അദ്ധ്യക്ഷയായി. കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക സി കെ റീഷ്‌ന ഉദ്ഘാടനം ചെയ്തു. കുട്ടമ്പൂർ സ്വസ്ഥ്യാ ആയുർവേദ പഞ്ചകർമ ക്ലിനിക്കിലെ ഡോ. എസ് രംന, ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകു എന്ന സന്ദേശത്തോടെ പെൺകുട്ടികൾ കൗമാര കാലഘട്ടത്തിൽ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളും കൊണ്ട് ബോധവാന്മാരാക്കി.
എ കെ. ജുമാന, നിഷിത കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
ജാഗ്രത സമിതി കൺവീനർ ഡോ. സി പി ബിന്ദു സ്വാഗതവും
സൈക്കോ സോഷ്യൽ കൗൺസിലർ സിഷ ഫിലിപ്പ് നന്ദിയും പറഞ്ഞു.
Tags:
HEALTH