Trending

പൊതുയിടങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനിടയില്‍ പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.പൊതു ഇടങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുമ്ബാള്‍ ജാഗ്രത നല്‍കേണ്ടത് അത്യാവശ്യമാണ് ഇത്തരം സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറ്റുള്ളവര്‍ കൈക്കലാക്കാനുള്ള സാധ്യത ഏറെയാണെന്നുള്ള മുന്നറിയിപ്പും കേരള പൊലീസ് നല്‍കുന്നു.
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

മാളുകള്‍ , എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവയിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. നിങ്ങള്‍ ഒരു വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്ബോള്‍ മറ്റാര്‍ക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അവര്‍ക്ക് നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും.

സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കള്‍ക്ക് പോലും ഇത് സാധ്യമാകും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ട്.

സാമ്ബത്തിക വിവരങ്ങള്‍ സൂക്ഷിക്കുന്ന സൈറ്റുകള്‍ ഉള്‍പ്പെടെ - മറ്റ് വെബ്സൈറ്റുകളില്‍ നിങ്ങളുടെ യൂസര്‍ ഐഡികളും പാസ്വേഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റുകളിലെ ആള്‍ക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്ബത്തികമോ ആയ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാം.

Previous Post Next Post
3/TECH/col-right