Trending

പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം ലഭിച്ചു.

കോടഞ്ചേരി:പതങ്കയത്ത് ഒഴുക്കിൽപ്പെട്ട തലശ്ശേരി സ്വദേശിയായ  യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ആണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്. മഴമൂലവും, വെളിച്ചക്കുറവ് മൂലവുമാണ് ഇന്നലെ വൈകിട്ട് തിരച്ചിൽ നിർത്തിയത്.

തലശ്ശേരി പാറമ്മൽ സ്വദേശി നയിം ജാബിറിന് വേണ്ടിയാണ്  തിരച്ചിൽ നടത്തിയത്. ഇതുവരെ ഈ വെള്ളചാട്ടത്തിൽ 17 പേരെയാണ് കാണാതെയായത്.

കോടഞ്ചേരി സിഐ ജീവൻ ജോർജ്, എസ് ഐ മാരായ  ബെന്നി സി ജെ, സജു സി സി. എസ് പി സി ഒ ജിനേഷ് കുര്യൻ, സി പി ഒ സ്മിത്ത് ലാൽ, മുക്കത്ത് നിന്നുമുള്ള ഫയർഫോഴ്സ് ടീം, ഷംസുദ്ദീൻ പി. ഐ (എസ് റ്റി ഓ), നാസർ കെ  ( സീനിയർ ഫയർ ഓഫീസർ ), ഫയർ ഫോഴ്‌സ് ഓഫീസർമാരായ മിഥുൻ ആർ, മനു പ്രസാദ്, നജ്മുദ്ദീൻ ഇല്ലത്തൊടി , രജീഷ്, മഹേഷ്, അബ്ദുൽ ഷമീം, സെന്തിൽ കുമാർ, തഹസിൽദാർ സുബൈർ സി, ഡെപ്യൂട്ടി തഹസിൽദാർ നിസാമുദ്ദീൻ എ എം, ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ശ്രീധരൻ വി. നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർ  ശ്രീലത കെ, ഫീൽഡ് അസിസ്റ്റന്റ് ഉമറുൽ ഹാരിസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ്, ഫയർ ആൻഡ് റെസ്ക്യൂ ടീം സിവിൽ ഡിഫൻസ് ടീം, എന്റെ മുക്കം സന്നദ്ധ സംഘടന, കർമ്മസേന ഓമശേരി, വാസ്കോ പെരിവില്ലി, കോടഞ്ചേരി പഞ്ചായത്ത് ടാസ്ക് ഫോഴ്‌സ്, രാഹുൽ ബ്രിഗേഡ് എന്നിവരാണ് തിരച്ചിലിന് സഹായിച്ചത്.
Previous Post Next Post
3/TECH/col-right