Trending

കെ.എസ്.ആർ.ടി.സി ബസുകളിൽ സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടുപോകാം; ടിക്കറ്റ് നിരക്കും കുറയും.

 കെഎസ്ആർടിസി ബസുകളിൽ സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള സ്കാനിയ, വോൾവോ ബസുകളിലും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടു പോകാനുള്ള സൗകര്യമൊരുക്കുമെന്നാണ് മന്ത്രി അറിയിച്ചത്. നവംബർ ഒന്നു മുതൽ ഈ സംവിധാനം നിലവിൽ വരും.

ഒരു നിശ്ചിത തുക ഈടാക്കിയിട്ടായിരിക്കും ഇത്തരത്തിൽ സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടു പോകാൻ സാധിക്കുക.അതേസമയം കെഎസ്ആർടിസി ടിക്കറ്റ് നിരക്കും കുറക്കുമെന്ന് മന്ത്രി പറഞ്ഞു.

അടുത്ത മാസം മുതൽ കെഎസ്ആർടിസിയിലെ കുറച്ച നിരക്ക് പ്രാബല്യത്തിൽ വരും. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുക. കോവിഡ് പ്രതിസന്ധിയോടെ ടിക്കറ്റ് നിരക്കുകളിൽ വർധനവ് ഉണ്ടായിരുന്നു. ഒക്ടോബർ ഒന്നു മുതലായിരിക്കും ഇതും പ്രാബല്യത്തിൽ വരുക എന്നും മന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right