പൂനൂർ:ഹെൽത്ത്കെയർ ഫൗണ്ടേഷന്റെ കീഴിലുള്ള കാരുണ്യതീരം ക്യാമ്പസ്സിൽ നവീകരിച്ച ഒക്ക്യൂപ്പേഷണൽ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം പാട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അസീസ് ചീനാത്താംകുഴിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിളിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് റോട്ടറി ക്ലബ് സെക്രെട്ടറി യൂജിൻ ജോൺസൺ, ഫ്രഷ്കട്ട് ഓർഗാനിക് പ്രോഡക്റ്റ് ലിമിറ്റഡ് ചെയര്മാൻ അഗസ്റ്റിൻ ലിബിൻ പീയൂസ് എന്നിവർ മുഖ്യാത്ഥിതികളായിരിന്നു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രേംജി ജെയിംസ്, ബിന്ദു സന്തോഷ്, കാരുണ്യതീരം പ്രിൻസിപ്പൽ ലുംതാസ് സി.കെ, തെറാപ്പിസ്റ്റ് മുഹമ്മദ് ഫാസിൽ, ഹെൽത്ത്കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ലത്തീഫ് കിനാലൂര്, ട്രെഷറർ സമദ് പാണ്ടിക്കൽ, സെക്രട്ടറി താലിസ് ടി.എം, എക്സിക്യൂട്ടിവ് മെമ്പർ ഹക്കീം മാസ്റ്റർ, മുഹമ്മദ് ടി.കെ, ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം ചെയർമാൻ കെ അബ്ദുൽ മജീദ് എന്നിവർ ആശംസ അറിയിച്ചു.
ജനറൽ സെക്രെട്ടറി സി.കെ.എ ഷമീർ ബാവ സ്വാഗതവും പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ നവാസ് ഐ.പി നന്ദിയും പറഞ്ഞു.
കാരുണ്യതീരം ക്യാമ്പസ്സിലെ റീഹാബിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി 2018 ലാണ് ഒക്ക്യൂപ്പേഷണൽ തെറാപ്പി ആരംഭിച്ചത്. ദിവസേന മുപ്പത്തിയഞ്ചോളം ഭിന്നശേഷിക്കാർക്ക് തെറാപ്പി ലഭ്യമാക്കി വരുന്നുണ്ട്. നിലവിൽ കൂടുതൽ ആളുകൾ തെറാപ്പി ആവശ്യങ്ങൾക്കായി ക്യാമ്പസ്സിൽ എത്തുന്നതോടെ കൂടുതൽ ഉപകരണങ്ങളും സൗകര്യങ്ങളും വേണം എന്ന അവശ്യം കണക്കിലെടുത്ത് കൊണ്ട് അത്യാധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും ഒരുക്കിയ പുതിയ യൂണിറ്റാണ് ഇന്ന് ഉദഘാടനം ചെയ്തത്.
നവീകരിച്ച യൂണിറ്റിൽ കൂടുതൽ ആളുകൾക്ക് കൂടുതൽ തെറാപ്പി സേവനങ്ങൾ നൽകാൻ കഴിയുമെന്ന് ചീഫ് തെറാപ്പിസ്റ്റ് മുഹമ്മദ് ഫാസിൽ അഭിപ്രായപ്പെട്ടു.
Tags:
POONOOR