Trending

മർകസ് വാലി ദഅവ കോളേജ് അഡ്മിഷൻ ആരംഭിച്ചു.

എളേറ്റിൽ: എളേറ്റിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മർകസ് വാലി  എഡ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ മിഷൻ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന മർകസ് വാലി ദഅവാ കോളേജിൽ അഡ്മിഷൻ ആരംഭിച്ചു.

അഡ്മിഷൻ ഉദ്ഘാടനം മടവൂരിൽ സിഎം  മുഹമ്മദ് അബൂബക്കർ സഖാഫി നിർവഹിച്ചു.  പ്രിൻസിപ്പൽ കെ ടി ജഅഫർ ബാഖവി അധ്യക്ഷത വഹിച്ചു. കെ സുലൈമാൻ മദനി, പി വി അഹമ്മദ് കബീർ, കെ ടി നവാസ് അഹ്സനി സംബന്ധിച്ചു. ഈ വർഷം
 എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച ആൺകുട്ടികൾക്ക് പ്ലസ് വൺ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഉപരിപഠനവും അതോടൊപ്പം മതപഠനവും ലഭ്യമാക്കും.
Previous Post Next Post
3/TECH/col-right