Trending

സ്കൂൾ മുറ്റം യൂട്യൂബ് ചാനൽ ആരംഭിച്ചു.

ബാലുശ്ശേരി ഉപജില്ല മഹാത്മാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ  നേതൃത്വത്തിൽ  "സ്കൂൾ മുറ്റം" യൂട്യൂബ് ചാനൽ ആരംഭിച്ചു.വിദ്യാർഥികൾക്കും, അധ്യാപകർക്കും , രക്ഷിതാക്കൾക്കും പഠന പ്രവർത്തനങ്ങൾക്ക് പരാമാവധി സഹായങ്ങൾ നൽകുക,വിവിധ വിദ്യാലയങ്ങളിലെ നമ്മുടെ വിദ്യാർത്ഥികളുടെ യുടെ പഠന മികവുകളും,വേറിട്ടു നിൽക്കുന്ന പ്രവർത്തനങ്ങളും മറ്റു വിദ്യാലയങ്ങളിലെക്കും എത്തിക്കുക, വിദ്യാർഥികൾക്ക് ഇത്തരം പ്രവർത്തനത്തിന് പരമാവധി പ്രോത്സാഹനം നൽകുക
എന്നീ ലക്ഷ്യങ്ങളോടെയാണ്  ചാനൽ  പ്രവർത്തിക്കുന്നത്.

ചാനലിന്റെ പ്രവർത്തന ഉദ്ഘാടനം ബഹു പൊതുമരാമത്ത്& ടൂറിസം വകുപ്പ് മന്ത്രി  അഡ്വ പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു.ബാലുശ്ശേരി എംഎൽഎ ബഹു  അഡ്വ സച്ചിൻദേവ്  അധ്യക്ഷനായിരുന്നു.ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അബ്ദുറസാഖ് ഇ മുഖ്യപ്രഭാഷണം നടത്തി.

ചാനൽ ക്രിയേറ്റീവ് ഹെഡ് 
ലിനേഷ് ചെന്താര പദ്ധതി വിശദീകരണം നടത്തി.ബാലുശ്ശേരി ബി പി സി ഡിക്ട മോൾ , എച്ച് എം ഫോറം കൺവീനർ നരേന്ദ്രബാബു മാസ്റ്റർ, ജോൺ കൺവീനർ കെ. പി സുരേഷ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

ചീഫ് എഡിറ്റർ ഉമ്മർ മങ്ങാട് 
സ്വാഗതവും,ടെക്നിക്കൽ എഡിറ്റർ കെ വി ബ്രജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
 ഉപജില്ലയിലെ മുഴുവൻവിദ്യാലയങ്ങളിലെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർ മാരും മറ്റ്  അധ്യാപകരും   പങ്കെടുത്തു.
Previous Post Next Post
3/TECH/col-right