Trending

എജുമിഷൻ ഇന്നവേഷൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ആഭിമുഖ്യത്തിലുള്ള ഇന്നവേഷൻ ക്ലബ്ബിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി നിർവഹിച്ചു.

പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് മുഖ്യാതിഥിയായി. ഡയറ്റ് സീനിയർ ലക്ചറർ യു കെ അബ്ദുന്നാസർ പദ്ധതി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ഗ്രാമ പഞ്ചായത്ത് മെമ്പർ ആനിസ ചക്കിട്ടകണ്ടി, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് യു കെ ഷജിൽ, ഇ വി അബ്ബാസ്, കെ അബ്ദുസലീം, സ്ക്കൂളിലെ ക്ലബ്ബ് മെൻ്റർ പി ടി സിറാജുദ്ദീൻ, ഷിജിന പോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഹെഡ് മാസ്റ്റർ വി അബ്ദുൽ ബഷീർ സ്വാഗതവും എ വി മുഹമ്മദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right