Trending

കോവിഡിന് മുൻപുണ്ടായിരുന്ന ഷെഡ്യൂളുകൾ മുഴുവൻ പുനസ്ഥാപിക്കണം:കെഎസ്ടിഇഒ (എസ്ടിയു)

കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ പിൻവലിക്കുകയും ജനജീവിതം പൂർവ്വസ്ഥിതിയിലേക്ക് മാറുകയും ചെയ്യുമ്പോൾ കോവിഡിന് മുൻപുണ്ടായിരുന്ന മുഴുവൻ ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യണമെന്നും കോവിഡിന് മുൻപുണ്ടായിരുന്ന ഡ്യൂട്ടി പാറ്റേണിൽ തന്നെ സർവ്വീസ് നടത്തണമെന്നും കോവിഡ് പ്രത്യേക സാഹചര്യത്തിൽ ഏർപ്പെടുത്തിയ പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം പിൻവലിക്കണമെന്നും കെ എസ്ടിഇഒ(എസ്ടിയു) സംസ്ഥാന കമ്മറ്റി മാനേജ്മെൻറിനോട് അഭ്യർത്ഥിച്ചു.

വർദ്ധിപ്പിച്ച ബസ്ചാർജ് കോവിഡിന് മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് മാറുമ്പോൾ  കോവിഡിൻ്റെ പേര് പറഞ്ഞ് കയറ്റിയിട്ട ബസ്സുകൾ മുഴുവൻ റോഡിലിറക്കി പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും  ശമ്പള പരിഷ്കരണ ചർച്ച എന്ന പേരിൽ അംഗീകൃത യൂണിയനുകളും മാനേജ്മൻ്റ് പ്രതിനിധികളും തമ്മിൽ നടത്തുന്ന പ്രഹസന നാടകം മതിയാക്കി തൊഴിലാളികൾക്കവകാശപ്പെട്ട ശമ്പള പരിഷ്കരണം മുൻകാല പ്രാപല്യത്തോടെ ഉടൻ നടപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശിഹാബ് കുഴിമണ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കബീർ പുന്നല സ്വാഗതം പറഞ്ഞു.സംസ്ഥാന ഭാരവാഹികളായ സിദ്ദീഖലി മടവൂർ, സുരേഷ് ചാലിൽ പുറായിൽ, സാജിദ് മുണ്ടക്കയം അബ്ദുൽ ജലീൽ പുളിങ്ങോം, ബഷീർ മാനന്തവാടി, യൂസുഫ് പട്ടാമ്പി, അബ്ദുൽ ഗഫൂർ മണ്ണാർക്കാട്, കുഞ്ഞുമുഹമ്മദ് കല്ലൂരാവി, ശിഹാബ് പി. എസ് പോരു വഴി എന്നിവർ സംസാരിച്ചു.സംസ്ഥാന ട്രഷറർ റഫീഖ്പിലാക്കൽ നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right