Trending

സ്വാതന്ത്ര്യ സ്മൃതി 2021ലെ ക്വിസ് മത്സര വിജയികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.

ബാലുശ്ശേരി ഉപജില്ലാ സമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്മൃതി 2021ലെ ക്വിസ് മത്സര  വിജയികൾക്ക് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.ബാലുശ്ശേരി ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർ  ഉമ്മർ മങ്ങാടിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ ഓഫീസർ അബ്ദുറസാക്ക്.ഇ. ഉദ്ഘാടനവും,ഉപഹാര സമർപ്പണവും നടത്തി.

ബാലുശ്ശേരി ബി.പി.ഒ.ഡിക്ട മോൾ  മുഖ്യപ്രഭാഷണം നടത്തി.HM ഫോറം കൺവീനർ നരേന്ദ്ര ബാബു മാസ്റ്റർ,ജോയിൻ കൺവീനർ സുരേഷ് മാസ്റ്റർ, ജി എൽ പി എസ് ബാലുശ്ശേരി  ഹെഡ്മാസ്റ്റർ ജയകുമാർ,വിദ്യാർത്ഥി പ്രതിനിധികൾ  രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിവർ  ആശംസകൾ അറിയിച്ചു സംസാരിച്ചു.

മാഹാത്മ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗം ലിനേശ് ചെന്താര സ്വാഗതവും , കെ വി ബ്രജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right