Trending

ഉണ്ണികുളം പതിനൊന്നാം വാർഡിൽ അടിയന്തര വാഹന സൗകര്യമൊരുക്കി ദമ്പതികൾ.

പൂനൂർ :ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പതിനോന്നാം വാർഡ് കോവിഡ് എമർജൻസി വാഹനമില്ലാതെ ബുദ്ധിമുട്ടിലായപ്പോയാണ് വാർഡ് നിവാസികളായ ഷാഫി - ഫസീല ദമ്പതികൾ വാഹനം താത്കാലിക ആവശ്യങ്ങൾക്ക് വിട്ടു നൽകിയത്.

കഴിഞ്ഞ ദിവസം വാർഡ് കൺവീനർ നവാസ് മേപ്പാട്ട് സോഷ്യൽ മീഡിയയിൽ ആവശ്യം അറിയിച്ചത്തോടെയാണ് വാഹനം ലഭിച്ചത്.

വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ഇത്തരത്തിലുള്ള സഹായ സഹകരണങ്ങൾ കാരണമാവുമെന്ന് വാർഡ് മെമ്പർ ആനിസ ചക്കിട്ടകണ്ടി അറിയിച്ചു.

Previous Post Next Post
3/TECH/col-right